エピソード

  • ജീവിതത്തിന്റെ സൗരഭ്യം | The Inspiring Journey of Andrew Carnegie: A Life of Purpose
    2025/07/21

    ജീവിതത്തിൽ നാം എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു. അതിനു പിന്നിലുള്ള ലക്ഷ്യം പലർക്കും ധനസമ്പാദനമാണ്. എന്നാല്‍ മനുഷ്യപ്രയത്നത്തിന്റെയും കർത്തവ്യങ്ങളുടെയും ആകെത്തുക പണമാണോ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Andrew Carnegie's life story reveals a transformative journey from poverty to becoming the world's richest man and then a legendary philanthropist. His commitment to education and peace redefined success, showing that true fulfillment lies beyond accumulating wealth. This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • ചാപഭഞ്ജനം | Ramayana's Epic Moment
    2025/07/20

    ജ്വലിച്ച തേജസ്സോടെ അയോധ്യാരാജകുമാരൻ അനായാസം ചാപഭഞ്ജനം നടത്തുമ്പോൾ അതിന്റെ മാറ്റൊലി ഈരേഴു ലോകങ്ങളിലും. ഇടിവെട്ടുംപോലെയുള്ള ആ ഒച്ചയിൽ മറ്റു രാജാക്കന്മാരെല്ലാം ഉരഗങ്ങളെപ്പോലെ നടുങ്ങുന്നു. പ്രപഞ്ചം നിറയുന്ന ആഹ്ലാദഘോഷമാണ് മിഥിലാപുരിയിലെങ്ങും. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    The breaking of Shiva's bow, is a pivotal event in Ramakathamrutham 5, detailing Lord Rama's mighty act and the joyous anticipation of his union with Sita. This episode also highlights Ahalya's redemption and the journey with Sage Vishwamitra to Mithila.This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • വിശ്വാമിത്രന്റെ യാഗരക്ഷ | Rama's Valiant Protection
    2025/07/19

    യാഗവേളയിൽ മധ്യാഹ്നത്തിൽ മുകളിൽനിന്നു രക്തവൃഷ്ടിയോടെ വരവായി രാക്ഷസർ. മാരീചനും സുബാഹുവിനും നേർക്ക് രണ്ടു ശരങ്ങൾ തൊടുത്ത് രാമൻ. സുബാഹു നിമിഷാർധത്തിൽ ശരമേറ്റു വീണു. മാരീചനാകട്ടെ പിന്നാലെയെത്തുന്ന ശരത്തെ പേടിച്ച് സമുദ്രംവരെ പാഞ്ഞു. അവിടെയും രക്ഷയില്ലെന്നു കണ്ട് അവസാനം ഭഗവാന്റെ കാൽക്കൽതന്നെ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Rama protects Vishwamitra's sacrifice from demons. Journey to Janaka's kingdom and discover the ancient tale of Ahalya's liberation by Rama's divine touch. This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • വിശ്വാമിത്ര മഹർഷിയുടെ സന്ദർശനം | Sage Vishwamitra's Visit to Ayodhya
    2025/07/18

    സകലചരാചരങ്ങൾക്കും ഗുരുവായ ഭഗവാന്റെ ഗുരുസ്ഥാനം അലങ്കരിക്കുന്ന വസിഷ്ഠന്റെ മഹാഭാഗ്യത്തെപ്പറ്റി എന്തു പറയാൻ! മനോരഞ്ജകരായ കുമാരന്മാർക്കൊപ്പം അയോധ്യയുടെ ആഹ്ലാദവും വളർന്നുവരുമ്പോഴാണ് വിശ്വാമിത്ര മഹർഷിയുടെ സന്ദർശനം. രാമനായി ഭൂമിയൽ ജനിച്ച ഈശ്വരനെ ദർശിക്കുകയെന്ന ആഹ്ലാദമാണ് അതിലുപരി ഉള്ളിൽ അലതല്ലുന്നത്. വിശേഷേണ ഗ്രഹിക്കാൻ സിദ്ധിയുള്ളവരാണല്ലോ തപസ്വികൾ. ക്ഷിപ്രകോപിയായ വിശ്വാമിത്രന്റെ ആഗമനോദ്ദേശ്യം അറിയുമ്പോൾ അളവറ്റ ധർമസങ്കടമാണ് രാജാവിന്; പുത്രന്മാരെ വനത്തിലേക്കയയ്ക്കാൻ ഭയം, വിശ്വാമിത്രന്റെ കോപാഗ്നിയെ അതിലേറെ ഭയം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Sage Vishwamitra's visit to Ayodhya is a crucial event in the Ramayana, highlighting the divine nature of Rama and Lakshmana. The sage's need for their protection underscores the epic's themes of dharma and the battle against evil.This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • പുരി ജഗന്നാഥൻ നേരിട്ടേറ്റു വാങ്ങിയ നാളികേരം! ദാസിയ ബൗരിയുടെ കഥ
    2025/07/18

    ഒരിക്കൽ പുരിയിൽ രഥയാത്ര കാലമെത്തി. പുരിയെ വർണാഭമാക്കുന്ന പ്രശസ്തമായ ആഘോഷമാണു രഥയാത്ര. ഇക്കാലയളവിൽ ബൗരി ജഗന്നാഥ ക്ഷേത്രത്തിൽ പോകാൻ കൊതിച്ചു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിനത് സാധിച്ചില്ല. അങ്ങോട്ടേക്കു പോയ തീർഥാടകരിലൊരാളുടെ കൈവശം ബൗരി ഒരു നാളികേരം കൊടുത്തുവിട്ടു. ഇത് സ്വാമിയുടെ ശ്രീകോവിലിനു മുന്നിൽ സമർപ്പിക്കണമെന്നും ബൗരി ആവശ്യപ്പെട്ടു. തീർഥാടകൻ ആ നാളികേരം വാങ്ങിപ്പോയി. ശ്രീകോവിലിനു മുന്നിൽ ബൗരിയുടെ പേര് പറഞ്ഞ് ആ നാളികേരം ഉയർത്തിയതും അത് അപ്രത്യക്ഷമായി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Dasia Bauri's unwavering faith in Lord Jagannath led to miraculous events at the Puri temple. His simple devotion, symbolized by a coconut offering, touched the Lord, highlighting the importance of pure faith over material wealth. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • വിഷ്ണുദേവൻ നിർദേശിക്കുന്ന ഉപായം | Rama's Divine Birth
    2025/07/17

    കൗസല്യ, കൈകേയി,സുമിത്ര എന്നീ മൂന്നു ഭാര്യമാരിലും അനന്തരാവകാശികൾ പിറക്കാതെ അനപത്യതാദുഃഖത്തിലാണ് മഹാരാജാവ്. രാജ്യധനാദികളിൽ താൽപര്യം നഷ്ടപ്പെട്ട അദ്ദേഹത്തിന് പുത്രകാമേഷ്ടീയാഗത്തിനുള്ള ഉപദേശം നൽകുന്നു രാജഗുരു വസിഷ്ഠൻ. വിഭാണ്ഡകമഹർഷിയുടെ പുത്രൻ ഋശ്യശൃംഗനെയാണ് ഇതിനായി വരുത്തേണ്ടത്. യാഗാനന്തരം ദശരഥരാജധാനിയെ ആഹ്ലാദത്തിലാറാടിച്ചു പിറക്കുന്നത് നാലുപുത്രന്മാരാണ്; കൗസല്യയ്ക്കു രാമൻ, കൈകേയിക്കു ഭരതൻ, സുമിത്രയ്ക്കു ലക്ഷ്മണനും ശത്രുഘ്നനും. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Lord Rama's birth in Ayodhya marks a pivotal moment in the Ramayana. The divine intervention leading to his birth signifies the triumph of good over evil and the beginning of his epic journey. This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • ആവർത്തിച്ചുള്ള വായനയിൽ പുതിയതൊന്ന് കരുതിവയ്ക്കുന്ന രാമായണം
    2025/07/16

    ആദികാവ്യം. അറിയാവുന്ന കഥ. ആവർത്തിച്ചുള്ള വായനയിൽ പക്ഷേ, എപ്പോഴും പുതിയതൊന്ന് കരുതിവയ്ക്കുന്നുണ്ട് രാമായണം. കോസലരാജകുമാരന്റെ ജീവിതയാത്രയെ അനുധാവനം ചെയ്യുമ്പോൾ കണ്ടുതീരാത്ത കൗതുകങ്ങളുടെ, കാഴ്ചയിൽനിന്ന് ഉൾക്കാഴ്ചയിലേക്കു നയിക്കുന്ന കവനഭംഗിയുടെ അദ്ഭുത വനസ്ഥലികൾ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

    Ramayana: This epic poem offers inexhaustible wonders with each reading. The journey of Prince Rama, as told by Valmiki and sung in Malayalam by Thunchaththu Ramanujan Ezhuthachan, provides profound insights for readers, particularly during Karkidakam. This is M. K. Vinodkumar speaking.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • ശോകക്കടൽ നീന്തിയ അശോക | Ashoka the Great: From Conquering King to Peaceful Emperor
    2025/07/14

    മനുഷ്യചരിത്രത്തിൽ ചില യുദ്ധങ്ങൾ മഹത്തായ ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു, എന്നാൽ ചിലതൊക്കെ തങ്ങളുടെ അധികാരവും അത്യാഗ്രഹവും ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായിരുന്നു. എന്തൊക്കെ കാരണങ്ങളുണ്ടായാലും യുദ്ധങ്ങൾ വേദനാജനകമാണ്. അതിന്‌റെ ഭീകരത അനുഭവിച്ചവർ ഇനിയൊരിക്കലും ഇങ്ങനെയൊന്നു നടക്കരുതേയെന്ന് ആഗ്രഹിക്കും. എല്ലാ യുദ്ധങ്ങളും കുറേയേറെ മനുഷ്യരുടെ വേദനകളിലും പരാധീനതകളിലും വിഷമതകളിലും നശീകരണത്തിലും അവസാനിക്കുന്നു എന്നുള്ളത് പച്ചയായ പരമാർഥം. യുദ്ധങ്ങൾ മനുഷ്യരെ മാറ്റിയതിനു അനേകം ഉദാഹരണങ്ങളുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Ashoka's conversion to peace after the Kalinga War redefined his reign. Witnessing the immense suffering caused by his victory, Ashoka dedicated the remaining years of his rule to the welfare of his people, establishing a legacy of peace and non-violence. This is Prinu Prabhakaran speaking. Script by S. Aswin

    See omnystudio.com/listener for privacy information.

    続きを読む 一部表示
    5 分