エピソード

  • ഈ വാക്കുകൾക്ക് മരണമില്ല | V S Achuthanandan |
    2025/07/21

    വിഎസ്സിന്റെ പഴയ പ്രശസ്തമായ സംഭാഷണങ്ങളിലൂടെ

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • ലഷ്കറിന്റെ നിഴൽ സംഘടന ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസും – India and US Declare The Resistance Front a Terrorist Organization ​| Pahalgam Attack | TRF | Lashkar-e-Taiba | US | Donald Trump
    2025/07/19

    പാക്കിസ്ഥാനെതിരായ രാജ്യാന്തര ഉപരോധങ്ങൾ വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടന രൂപീകരിച്ചതെന്ന് റിപ്പോർട്ട്. ജമ്മു കശ്മീരിലെ കേരൻ, ഹന്ദ്വാര, സോപോർ, ഷോപ്പിയാൻ, അനന്ത്‌നാഗ്, റിയാസി എന്നിവിടങ്ങളിൽ റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലും ഇതേ സംഘടനയാണെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. – The Resistance Front (TRF), a Lashkar-e-Taiba proxy, formed to bypass Pakistan sanctions, is linked to major J&K terror attacks including the Pahalgam incident. India & US declared TRF a terrorist organization.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • ‘റാറ്റ്’ പുറത്തുവന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങൾ; എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണം – RAT Deployment in Air India Crash: Evidence Against Deliberate Sabotage? ​| Air India | Ahmedabad Plane Crash | Boeing 787 Dreamliner
    2025/07/12

    വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ സ്വിച്ചുകൾ ഓഫാക്കിയതാണ് അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ട്. സ്വിച്ച് ആരെങ്കിലും മനഃപൂർവം ഓഫാക്കിയതാണോ എന്നതും അന്വേഷണ പരിധിയിൽവരും. ഇതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റാം എയർ ടർബൈൻ എന്ന റാറ്റ് പുറത്തേക്കു വന്നതാണ് ഇതിനുള്ള സാധ്യതകളെ കുറയ്ക്കുന്നത്. - Air India Ahmedabad crash investigation points to fuel switches being turned off. The deployment of the Ram Air Turbine (RAT) and experienced pilots further reduce the likelihood of deliberate sabotage.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • നിലമ്പൂരിന് ശേഷം എങ്ങോട്ട്? Open Vote Poadcast
    2025/07/09

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം എന്താണ് രാഷ്ട്രീയ പാർട്ടികളിലും മുന്നണികളിലും സംഭവിക്കുന്നത്? ഇതാണ് ഓപ്പൺ വോട്ട് ഇത്തവണ പരിശോധിക്കുന്നത്.

    Open Vote analyses the shifting dynamics and realignments in Kerala’s political parties and coalitions after the Nilambur by-election. Insightful commentary and updates, narrated by Sujith Nair from the Malayala Manorama Trivandrum Bureau.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    9 分
  • രാജ്യാന്തര ബന്ധങ്ങളുള്ള ‘ഗുംഗാ ഡിൻ’ കാർട്ടൽ; ‘സാംബഡ’യുടെ പിൻഗാമികളായ ‘കെറ്റാമെലൻ’ സിൻഡിക്കേറ്റ്; ആരാണ് ലഹരി രാജാവായ ഡോ.സ്യൂസ് ? - From Dr. Seuss to Gunga Din: Tracing the Global Reach of Indian Darknet Operations | Dr.Seuss | NCB | Ketamelon | Kochi | LSD Cartels
    2025/07/03

    2023 ഓഗസ്റ്റ് 1. അന്നാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാർക്ക്നെറ്റ് ലഹരിമരുന്ന് കാർട്ടലായ സാംബഡയെ ദേശീയ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പൂട്ടുന്നത്. ഡാർക്ക്നെറ്റ് അധിഷ്ഠിത എൽഎസ്ഡി കാർട്ടലിനെതിരെ നടത്തിയ റെയ്ഡിൽ 13,000 ത്തിലധികം എൽഎസ്ഡി ബ്ലോട്ടുകളും 26 ലക്ഷം രൂപയും എൻസിബി പിടിച്ചെടുത്തിരുന്നു. ‘സാംബഡ’യിൽ അംഗങ്ങളായ മൂന്ന് പേരെയും അന്ന് എൻസിബി അറസ്റ്റ് ചെയ്തു.

    India's largest darknet drug cartels, Sambada and Ketamelon, busted by NCB. Explore the international connections, from Dr. Seuss to Gunga Din, and the massive drug seizures. Learn about the major arrests and the global reach of these darknet operations.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • ഇറാന്റെ ആണവ പദ്ധതികൾക്ക് പിന്നിലെ പാക്ക് ‘തലച്ചോറ്’, എ.ക്യു.ഖാൻ - The Untold Story of A.Q. Khan's Contribution to Iran's Nuclear Capabilities | Iran | Pakistan | A Q Khan | Nuclear Mission | ഇറാൻ | എ.ക്യു.ഖാൻ
    2025/06/27

    ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പ്രധാന കാരണം, ഇറാന്റെ ആണവ പദ്ധതികളാണ്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് മിസൈൽ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളാണ് യുഎസ് ലക്ഷ്യം വച്ചത്. ആണവശക്തിയാകാനുള്ള ഇറാന്റെ ശ്രമങ്ങൾക്കു പിന്നിൽ ആരാണ്? എവിടെനിന്നാണ് ഇതിനുള്ള സാങ്കേതിക സഹായം ഇറാനു ലഭിച്ചത്?

    A.Q. Khan's illicit network significantly aided Iran's nuclear program, fueling potential conflict with Israel. His supply of centrifuge technology and expertise played a crucial role in Iran's uranium enrichment capabilities.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    4 分
  • അൻവർ കയറുമോ യുഡിഎഫിൽ? Open Vote | Nilambur
    2025/06/25

    നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രത്യേകിച്ച് യുഡിഎഫിലുള്ള ചോദ്യം മറ്റൊന്നുമല്ല. പിവി അൻവറും യുഡിഎഫും തമ്മിലുള്ള ബാന്ധവം എന്താകും എന്നത് തന്നെ! അൻവർ നിലമ്പൂരിൽ തന്റെ കരുത്ത് തെളിയിച്ചു എന്ന് കരുതുന്നവരുണ്ട്. അൻവർ നേടിയ വോട്ടുകൾ അദ്ദേഹത്തിൻറെ നിലമ്പൂരിലെ ശക്തിയുടെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ യുഡിഎഫിന് ഇനി മുന്നോട്ടുള്ള പ്രത്യേകിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് അദ്ദേഹത്തെ നിരാകരിക്കാൻ കഴിയില്ലെന്നും മലപ്പുറത്ത് മറ്റ് സമീപ മണ്ഡലങ്ങളിലൊക്കെ അൻവറിന്റെ സ്വാധീനമുണ്ട് എന്നുള്ളതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് അദ്ദേഹത്തിന് യുഡിഎഫ് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്എന്നുള്ള ഒരു വാദം ഒരു ഭാഗത്ത് ഉയരുന്നു. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. Host: Sujith Nair

    Though PV Anwar lost the Nilambur by-election, the political debate is far from over. In this episode of Open Vote, host Sujith Nair explores Anwar’s continued relevance, his vote share, and the emerging argument that the UDF may still need him—especially with local body elections on the horizon.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    11 分
  • ‘നിലമ്പൂരാൻ’ ആര്യാടൻ ഷൗക്കത്ത് - നിലമ്പൂർ ​ Aryadan Shoukath | Nilambur | Kerala Politics | By-election 2025 | Manorama Online Podcast
    2025/06/23

    വോട്ടിങ് മെഷീനിൽ ആര്യാടൻ ഷൗക്കത്ത് എന്നാണ് പേരെങ്കിലും നിലമ്പൂരിലെ സാധാരണക്കാർക്ക് ഷൗക്കത്ത് ‘കുഞ്ഞാക്കയുടെ ബാപ്പുട്ടി’യാണ്. ആര്യാടൻ മുഹമ്മദ് എന്ന, കോൺഗ്രസിന്റെ ‘നിലമ്പൂർ സുൽത്താൻ’ കുഞ്ഞാക്കയുടെ പിൻമുറക്കാരൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആ രാഷ്ട്രീയ പാരമ്പര്യം കൂടി കാത്തുസൂക്ഷിച്ച് ഷൗക്കത്ത് ജയിച്ചുകയറിയതോടെ മണ്ഡലത്തിനു പുറമേ സംസ്ഥാന രാഷ്ട്രീയത്തിലും അതിന്റെ പ്രതിഫലനങ്ങൾ ഏറെയാണ്. മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ആത്മവിശ്വാസത്തിന്റെ ‘ബൂസ്റ്റർ’ ഡോസാകുകയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം. പ്രചാരണത്തിലെ ഒരുഘട്ടത്തിലും പിന്നോട്ടുപോകാതെ, കക്ഷികൾക്കപ്പുറത്തെ ഇഴയടുപ്പത്തോടെയാണ് യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഏകോപനം നിർവഹിച്ചത്. മുസ്‌ലിം ലീഗും കോൺഗ്രസും ഒരേമനസ്സോടെ ഒത്തുപിടിച്ചതോടെ മലപ്പുറം ജില്ലയിലെ അഭിമാനപോരാട്ടത്തിൽ ജയം ഉറപ്പിച്ചു.

    Aryadan Shoukath's Nilambur by-election victory is a major boost for the UDF. His impressive political career, marked by impactful social projects and a strong family legacy, has solidified his position as a key figure in Kerala politics.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分